JHL

JHL

സാമൂഹ്യ നീതി വകുപ്പ് കുമ്പള ജി.എച്ച്.എസ് .എസിൽ ട്രാൻസ് ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

കുമ്പള (True News 20 September 2019):  സാമൂഹ്യ നീതി വകുപ്പ് വിവിധ സ്ഥലങ്ങളിൽ നടത്തി വരുന്ന ട്രാൻസ് ജൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാ മിന്റെ ഭാഗമായി  കുമ്പളയിൽ  സംഘടിപ്പിച്ചു . ജി.എച്ച്.എസ.എസിൽ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കുമ്പള എസ.ഐ. രത്‌നാകരൻ ജില്ലാ സാമൂഹ്യ നീതി വകുപ്പ് സൂപ്രണ്ട് അബ്ദുല്ല എന്നിവർ മുഘ്യതിഥികൾ ആയിരുന്നു.മൂന്നാം ലിംഗക്കാർ അനുഭവിച്ച് വരുന്ന സാമൂഹിക വെല്ലുവിളികളെപ്പറ്റി ജില്ലയിൽ ഭിന്ന ലിംഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇശാ കിഷോർ ക്ലാസെടുത്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീനിവാസൻ എം.വി., അദ്ധ്യാപകരായ ലിൻഡ ജോൺ, രവി, രമേശൻ, സിദ്ദീഖ്, പി.ടി.എ പ്രസിഡൻറ് അഹമ്മദ് അലി തുടങ്ങിയവർ പ്രസംഗിച്ചു.


No comments