JHL

JHL

കാണാതായ തളങ്കര സ്വദേശിനിയുടെ മൃതദേഹം തളങ്കര കടവത്ത് പുഴയില്‍ കണ്ടെത്തി

കാസർകോട്(True News 23 September 2019): കാണാതായ തളങ്കര സ്വദേശിനീയുടെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി. തളങ്കര ഗസ്സാലി നഗർ സ്വദേശിയും പുലിക്കുന്നിലെ വാടക ക്വാട്ടേഴ്സിൽ താമസക്കാരനുമായ ഹാരിസിന്റെ ഭാര്യ ആയിഷ (39) യെയാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ തളങ്കര കടവത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ്  ആയിഷ പുലിക്കുന്നിലെ ക്വാട്ടേഴ്സിൽ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നു. അന്വേഷിക്കുന്നതിനിടെയാണ് നാട്ടുകാർ പുഴയിൽ ഒരു സ്ത്രീ മരിച്ച നിലയിൽ കണ്ട വിവരം പോലിസിൽ കൈമാറിയത്. തുടർന്ന് ബന്ധുക്കളെത്തി  മൃതദേഹം ആയിശയുടേതാണെന്ന് തിരിച്ചറിഞ്ഞു.  മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആയിഷ മാനസികാസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. മക്കൾ: ഷംസീർ, ഷംസീദ, സിനാൻ. 

No comments