JHL

JHL

യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ധീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഉപ്പള(True News 30 September 2019): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നൽകിയത് രണ്ട് സെറ്റ് പത്രികയാണ്സമർപ്പിച്ചത്.
പത്തര മണിയോടെ ഉപ്പള ലീഗ് ഓഫീസിൽ നിന്ന് നേതാക്കളും പ്രവർത്തകരോടൊപ്പം പുറപ്പെട്ട് മഞ്ചേശ്വരം ചർച്ച് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ സെക്രട്ടറി കെ. നീലകണ്ടൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ ജനറൽ സെക്രട്ടറി സുബ്ബയ്യ റൈ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൾ റഹ്മാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ യു.ഡി.എഫ് നേതാക്കളായ ടി.എ മൂസ എം.അബ്ബാസ് മഞ്ജുനാഥ് ആൾവ എ.കെ.എം അഷ്റഫ് കല്ലട്ര മാഹിൻ ഹാജി ടി.ഇ അബ്ദുല്ല കരുൺ താപ്പ എ ഗോവിദ്ധൻ നായർ കരിവെള്ളൂർ വിജയൻ എം.എച്ച് ജനാർദ്ധനൻ അസീസ് മരിക്ക അഷ്റഫ് എടനീർ ടി.ഡി കബീർ ബാലകൃഷ്ണൻ പെരിയ മെട്രോ മുഹമ്മദ് ഹാജി യൂസുഫ് ഉളുവാർ അസീസ് കളത്തൂർ ഹർഷാദ് വൊർക്കാടി സെഡ്. എ കയ്യാർ തുടങ്ങിയ നിരവധി പേർ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു

No comments