JHL

JHL

എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കുമ്പള(True News 29 September 2019) : മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി സജ്ജമാക്കിയ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പദ്മനാഭൻ നിർവ്വഹിച്ചു.
കെ.ജി. മാരാരുടെ കാലം മുതൽക്ക് ബിജെപിയുടെ വിജയം തടയാനായി ഇടത് വലത് മുന്നണികൾ ഒത്തുകളിക്കുകയാണെന്നും ബിജെപി വിരോധവും നിഷേധാത്മക രാഷ്ട്രീയവും കേരളത്തെ പിന്നോട്ടടിച്ചെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു. കേരളം ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പാലാരിവട്ടം പാലം നിർമ്മാണത്തിലെ ക്രമക്കേടിനു  പിന്നിൽ പ്രവർത്തിച്ച പാർട്ടിയാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്.
ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണക്കാരായ ഇടത് വലത് മുന്നണികൾക്ക് ബാലറ്റിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയഭീതി പൂണ്ട ആളുകളാണ് ശനിയാഴ്ച്ച രാത്രി ബിജെപി ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാനോ പ്രവർത്തനത്തെ പിന്നോടിക്കാനോ സാധിക്കില്ലെന്നും സി.കെ. പദ്മനാഭൻ കൂട്ടിച്ചേർത്തു.

ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സതീഷ് ഭണ്ഡാരി അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. രമേശ്, എ. വേലായുധൻ, കെ. രവീശ തന്ത്രി, ബി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

ബിജെപി സംസ്ഥാന സമിതിയംഗം സുരേഷ് കുമാർ ഷെട്ടി സ്വാഗതവും മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുരളീധർ യാദവ് നന്ദിയും പറഞ്ഞു.

No comments