JHL

JHL

കൊപ്പളം അണ്ടർ പാസേജ്: ഇനി കാത്തിരിക്കാൻ വയ്യ, പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്.

മൊഗ്രാൽ(True News 21 September 2019) :രണ്ടു പതിറ്റാണ്ട് കാലമായി പ്രദേശവാസികൾ കാത്തിരിക്കുന്ന മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസേജിന്റെ  കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ പ്രദേശവാസികൾ ഒരുങ്ങുന്നു.

         ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീർ ഇടപെട്ടതിനെ തുടർന്നാണ് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാറിൽനിന്ന് ഫണ്ട് ലഭ്യമാക്കി റെയിൽവേയ്ക്ക്  കൈമാറിയിരുന്നു. മൂന്ന് കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്. പദ്ധതിക്കായി ഭരണാനുമതി ലഭിച്ചിട്ടും ടെൻഡർ നടപടികൾ പോലും സ്വീകരിക്കാൻ റെയിൽവേ തയ്യാറാകാത്തതാണ് പ്രദേശവാസികൾ  സംഘടിച്ച്   പ്രക്ഷോഭ  പരിപാടികൾക്ക്  തയ്യാറെടുക്കുന്നത്.

        റെയിൽവേ ഇരട്ടപ്പാത വന്നതോടു കൂടിയാണ് യാത്രാദുരിതം നേരിട്ട മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തേക്ക് റെയിൽവേ അണ്ടർ പാസേജ് അനുവദിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ചത്. റെയിൽ പാത മുറിച്ചു കടക്കവേ ഇതിനകം വിദ്യാർത്ഥിയടക്കം  ആറോളം പേർ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതേതുടർന്ന് അണ്ടർ പാസേജ്നായുള്ള സമ്മർദ്ദം ശക്തമാക്കി ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവർക്ക് നിരന്തരമായി നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നിവേദനം നൽകി വരികയായിരുന്നു.

         2013 നവംബർ മാസം ഇതുമായി ബന്ധപ്പെട്ട്  കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ഒരു അടിയന്തര യോഗം വിളിച്ചു ചേർക്കുകയും യോഗ തീരുമാനപ്രകാരം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപയോളം റെയിൽവേക്ക് അടക്കുകയും ചെയ്തു. എന്നാൽ പിന്നീട് എം.പി, എം.എൽ.എ ഫണ്ട് ലഭ്യമാക്കാനുള്ള കാലതാമസം പദ്ധതി നീണ്ടു പോകാൻ കാരണമായി. ഇതേത്തുടർന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെടുകയും,  ഫണ്ട് സർക്കാർ ലഭ്യമാക്കുകയും ചെയ്തു. റെയിൽവേക്ക് മൂന്നുകോടി രൂപ അയച്ചിട്ടും ടെൻണ്ടർ നടപടികൾ പോലും സ്വീകരിക്കാത്തതാണ് ഇപ്പോൾ നാട്ടുകാരെ പ്രകോപിപ്പിക്കുന്നതും   പ്രക്ഷോഭത്തിന് തയ്യാറെ  ടുക്കുന്നതും.
         കൊപ്പളം അണ്ടർ ബ്രിഡ്ജ് നിർമാണം മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശ മേഖലയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പദ്ധതി നടപടി ത്വരിതപ്പെടുത്തണമെന്നാ  വശ്യപ്പെട്ടു പ്രക്ഷോഭ പരിപാടിയുടെ തുടക്കമെന്ന നിലയിൽ അടുത്ത മാസം ആദ്യവാരം മൊഗ്രാൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
koppalam-sub-way-yet-not-realized

No comments