JHL

JHL

മംഗളൂരുവിൽ സ്വർണ്ണ വ്യാപാരിയുടെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടി നാലംഗ സംഘം ഓടി രക്ഷപ്പെട്ടു

മംഗളുരു (True News, sept 27, 2019): മംഗളൂരുവിൽ പട്ടാപകൽ സ്വർണ്ണ വ്യാപാരിയുടെ കൈയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിപ്പിച്ച് നാലംഗ സംഘം ഓടി രക്ഷപ്പെട്ടു. തൊക്കോട്ടെ സ്വർണ്ണ വ്യപാരിയായ അഹമ്മദിനാണ് പണം നഷ്ടപ്പെട്ടത്. തോക്കോട്ടിലെ സ്വർണ്ണക്കടയുടമയായ അഹമ്മദ് കഴിഞ്ഞ ദിവസം ഉരുക്കിയ സ്വർണവും പണവുമായി മംഗളൂരുവിലെ ഭവന്തി സ്ട്രീറ്റിലൂടെ നടന്നുപോകുന്നതിന്ടെ നാലംഗസംഘത്തിലെ ഒരാൾ ഇയാളുടെ അടുത്തേക്ക് വരികയും പണം തട്ടിപ്പറിച്ചു ഓടുകയുമായിരുന്നു. പിടിച്ചുപറിക്കാരന്റെ പിറകെ കുറച്ചു ദൂരം ഓടിയെങ്കിലും സമീപം പാർക്ക് ചെയ്തിരുന്ന നമ്പർ പ്ളേറ്റില്ലാത്ത നീല കാറിൽ കയറി നാല് പേരും രക്ഷപ്പെടുകയായിരുന്നു. എന്നാൽ സമീപത്തെ കടയുടെ സി സി ടി വി യിൽ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments