യുവതിയുടെ നഗ്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തു; മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ
മംഗളൂരു (True News, Sept 21, 2019):മഞ്ചേശ്വരത്തെ jജീതേഷ് ആണ് അറസ്റ്റിലായത്. ഒരു യുവതിയുമായി അടുപ്പത്തിലാകുകയും അവരുടെ നഗ്ന ഫോട്ടോ   ഇയാൾ  സമൂഹ മാധ്യമത്തിൽ അപ്‌ലോഡ് ചെയ്തു എന്നുമാണ് കേസ്. 
മംഗളൂരുവിനടുത്ത് പുഞ്ചലിക്കട്ടെയിലെ ഒരു യുവതിയുമായി ഇയാൾ മൂന്ന് വർഷത്തോളം അടുപ്പത്തിലായിരുന്നു.2018  മെയിൽ യുവതി  ഒറ്റക്കായിരുന്ന സമയത്ത്  യുവതിയുടെ വീട്ടിലെത്തുകയും തന്റെ മൊബൈലിൽ യുവതിയുടെ നഗ്ന ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ യുവതിയുടെ നഗ്ന ഫോട്ടോ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
പുഞ്ചനിലക്കട്ടെ പോലീസിൽ യുവതിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ   പോലീസ് അന്വേഷിച്ച് മഞ്ചേശ്വരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 354(D) 67(A) IT തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അറസ്റ്റ്. ഇയാളെ കോടതി റിമാന്റ് ചെയ്തു
 
 


 
 
 
 
 
 
 
 
Post a Comment