ഒലിവ് ബംബ്രാണ UAE കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ



ദുബായ്: ബംബ്രാണ ഒലിവ് യു എ ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ആരിഫ് പി കെ യും സെക്രട്ടറി ആയി മുർഷിദിനെയും ട്രഷററായി രിഫായി ബി പി യെയും തിരഞ്ഞെടുത്തു.
ദുബായ് നൈഫ് ചിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് മൂസ കെ വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസ് മൂവ്വം സ്വാഗതം പറഞ്ഞു. മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു.
പ്രസിഡന്റായി ആരിഫ് പി കെ, വൈസ് പ്രസിഡന്റുമാരായി മുനീബ്, സലാം ബി പി, ജനറൽ സെക്രട്ടറിയായി മുർഷീദ്, ജോയിന്റ് സെക്രട്ടറിമാരായി സിദ്ധീഖ് കുണ്ടട്ക്കം, നൗഷാദ് ബായിക്കട്ട, ട്രഷറർ രിഫായി ബി പി തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
olive-bambrana-new-committee-formed
Post a Comment