JHL

JHL

പാലായിൽ വോട്ടെണ്ണല്‍ ആരംഭിച്ചു; ഇടതു മുന്നേറ്റം തുടരുന്നു.



പാലാ (True News ,Sept 27 ,2019 ): പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്‌.എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ കുതിപ്പ് തുടരുന്നു. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 4403 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്.

പോസ്റ്റൽ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തിൽ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതൽ നേരിയ ലീഡിന് മുന്നേറി മാണി സി.കാപ്പൻ ഒരു ഘട്ടം കഴിയുന്തോറും ലീഡ് വർധിപ്പിച്ച്ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്

No comments