JHL

JHL

'സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം' വെൽഫെയർ പാർട്ടി മഞ്ചേശ്വരത്ത് സമര സായാഹ്നം നടത്തി

മഞ്ചേശ്വരം(True News 28 September 2019): 'സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ  സ്വാതന്ത്ര്യ പ്രക്ഷോഭം' വെൽഫെയർ പാർട്ടി  മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ചത്തൂരിൽ സമര സായാഹ്നം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു.
 കർണാടക വൈസ് പ്രസിഡന്റ് ശ്രീകാന്ത് സാലിയാൻ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് നരിക്കോടൻ , മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുല്ല തങ്ങൾ, മുസ്തഫ മഞ്ചേശ്വരം തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.

No comments