JHL

JHL

സി.പി.എം.ലോക്കൽ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കുമ്പള(True News 30 September 2019) : സി.പി.എം.ലോക്കൽ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു. മടിക്കൈ ലോക്കൽ സെക്രെട്ടറിയും മടിക്കൈ സഹകരണ ബാങ്ക് വൈസ് പ്രെസിഡന്റുമായ എൻ.കൃഷ്ണൻ (55 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുമ്പള ജില്ലാ സഹകരണ ആശുപത്രി ജെനെറൽ ബോഡി യോഗത്തിന് എത്തിയതായിരുന്നു കൃഷ്ണൻ. യോഗത്തിനിടെ ശുചിമുറിയിലേക്ക് പോയ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ പ്രേമ. മക്കൾ കൃപേഷ് , രേവതി. 

No comments