JHL

JHL

പൊസോട്ട് മഹൽ യൂത്ത് വിംഗിന്റെ രക്തദാനവും സൗജന്യ രക്ത പരിശോധന ക്യാമ്പും ഒക്ടോബർ രണ്ടിന്

മഞ്ചേശ്വരം(True News 1 October 2019): പൊസോട്ട് മഹലിലെ യുവാക്കളുടെ കൂട്ടായ്മയായ പൊസോട്ട് മഹൽ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സൗജന്യ രക്തദാനവും രക്ത പരിശോധന ക്യാമ്പും  സംഘടിപ്പിക്കുമെന്ന് പൊസോട്ട് മഹൽ യൂത്ത് വിംഗ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ബുധനാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്.  പൊസോട്ട് ജംക്ഷൻ മന്ത്രി മഹല്ല് സമീപം നടക്കുന്ന ക്യാമ്പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ്  ഉദ്ഘാടനം ചെയ്യും.സാമുഹ്യ പ്രവർത്തകനും യുവ എഴുത്ത്കാരനുമായ എ.ബി. കുട്ടിയാനം മുഖ്യാഥിതിയാകും. സയ്യിദ് അബ്ദുൽ റഹിമാൻ ബുഖാരി പ്രാർത്ഥന നടത്തും.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സിദ്ധീഖ് എം.കെ, സെക്രട്ടറി മൻസൂർ ബി.എം, പി.കെ. കുഞ്ഞിമോണു, ഇസ്മയിൽ എ.എം, ഹനീഫ് പൊസോട്ട് എന്നിവർ സംബന്ധിച്ചു.

No comments