JHL

JHL

പാലായിലെ വിജയഗാഥ മഞ്ചേശ്വരത്തും: മന്ത്രി കെ ടി ജലീൽ

സീതാംഗോളി(True News 18 October 2019): ചെങ്ങന്നൂർ, പാലാ ഉപതെരഞ്ഞെടുപ്പുകളിൽ തുടങ്ങിവച്ച എൽഡിഎഫ‌് വിജയഗാഥ മഞ്ചേശ്വരത്തും ആവർത്തിക്കുമെന്നും എൽഡിഎഫ‌് സർക്കാരിന‌് കരുത്തുപകരാൻ ശങ്കർറൈയെ വിജയിപ്പിക്കണമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു. മഞ്ചേശ്വരത്ത‌് തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മതമൈത്രിയിൽ ജീവിക്കുന്ന ജനതയെ അകറ്റാനല്ല, കൂടുതൽ അടുപ്പിക്കാനാണ‌് എൽഡിഎഫ‌് ശ്രമിക്കുന്നത‌്. രാജ്യമാകെ മതത്തിന്റെയും ജാതിയുടെയും പേരിൽ കലാപങ്ങളുണ്ടാക്കാനുള്ള ശ്രമം നടക്കുമ്പോൾ കേരളം ചെറുത്ത‌് നിൽക്കുന്നത‌് ചെങ്കൊടിത്തണലിലാണ‌്. മഞ്ചേശ്വരത്ത‌് ബിജെപിയോ അവരുടെ ബി ടീമായ യുഡിഎഫോ ജയിക്കാൻ പോകുന്നില്ല. ബിജെപി വരുമെന്ന‌് ഭയപ്പെടുത്തി വോട്ട‌്തട്ടാനുള്ള യുഡിഎഫിന്റെ ശ്രമം നടക്കില്ല. പൊതുവിദ്യാലയങ്ങൾ ഹൈടെക‌് ആക്കുകയും, സർക്കാർ ആശുപത്രികൾ സജീവമാക്കുകയും, മുടങ്ങാതെ പെൻഷൻ എത്തിക്കുകയും ചെയ‌്ത  എൽഡിഎഫ‌് സർക്കാരിനെ കണ്ണിലെ കൃഷ‌്ണമണി പോലെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരും. ക‌ശ‌്മീരിലെ ജനാധിപത്യം തകർത്ത അമിത‌് ഷായും സംഘവും നടത്തുന്ന കൊലവിളികളെ ചെറുക്കാൻ ശേഷിയുള്ള മുഖ്യമന്ത്രി നേതൃത്വം നൽകുന്ന നാടാണിത്‌. മഞ്ചേശ്വരം എൽഡിഎഫിന‌് അന്യമായ മണ്ഡലമല്ല. സി എച്ചിനെ വിജയിപ്പിച്ച മഞ്ചേശ്വരം നിവാസികൾ എം ശങ്കർറൈയെയും വിജയിപ്പിക്കണമെന്നും  മന്ത്രി അഭ്യർഥിച്ചു. മജീർപള്ള, ബട്ടിപ്പദവ്‌, ചിഗൂർപദവ്‌, ധർമ്മത്തടുക്ക, സീതാംഗോളി തുടങ്ങിയ സ്ഥലങ്ങളിൽ പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.
കെ പി സതീഷ‌് ചന്ദ്രൻ, ടി വി രാജേഷ‌് എംഎൽഎ, കെ ആർ ജയാനന്ദ, വി വി രമേശ‌ൻ, കെ അപ്പുക്കുട്ടൻ, ബാലകൃഷ‌്ണൻ, അജീഷ‌് കടപ്പാറ‌, അസീസ‌്  കടപ്പുറം, നവീൺ വോർക്കാടി, പൂവപ്പ കള്ളൂർ, സി പി ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

No comments