JHL

JHL

കാടുകയറിയ മാലിന്യം തള്ളുന്ന കുമ്പള ബദ്രിയ നഗർ നീരോലി റോഡ് ശുചീകരിച്ചു.

കുമ്പള (True News 30 October 2019): കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെയും എ വി എസ് ഫേമസ് ബേക്കറി സ്റ്റാഫിന്റെയും സഹകരണത്തോടെ കാടു മൂടികിടന്നും പച്ചക്കറി, ഫ്രൂട്‌സ്,ഇറച്ചി കച്ചവടക്കാരും പല വീട്ടുകാരും വിരുന്നും സദ്യയും കഴിഞ്ഞാൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളാൻ  കണ്ടെത്തുന്ന സ്ഥലമായി മാറിക്കൊണ്ടിരിക്കുന്ന കുമ്പള ബദ്രിയ നഗർ നീരൊലി റോഡ് സേവനതത്പരരായ ചെറുപ്പക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ശുചീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നുള്ള ബോർഡ് പൊതുജന അറിവിലേക്കായി സ്ഥാപിക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി., എ.വി.എസ് വിജേഷ്,സുകേഷ്, ഇർഫാൻ,വിമേഷ്,  വാസു,അനുഗ്രഹ് എന്നിവർനേതൃത്വം നൽകി

No comments