JHL

JHL

ബാബരി മസ്ജിദ് കേസ് ഒത്തുതീർപ്പിലേക്ക് ; ഉപാധികളോടെ തർക്കഭൂമി വിട്ടുനൽകാൻ സുന്നി വഖഫ് ബോർഡ് ആലോചിക്കുന്നു ;മധ്യസ്ഥ റിപ്പോർട്ട് നാളെ സുപ്രീം കോടതി പരിശോധിക്കും


ന്യൂഡല്‍ഹി(True News, Oct 16,2019): അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദങ്ങള്‍ പൂര്‍ത്തിയായി. സുപ്രീംകോടതി വിധി പറയന്നതിനായി കാത്തിരിക്കുന്നതിനിടെ നിര്‍ണായക വഴിത്തിരിവ്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്താനായി നിയോഗിച്ച സമതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാളെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനാ ബെഞ്ച് നാളെ ചേംബറിലിരിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാനായി കാത്തിരിക്കുന്ന വേളയിലാണ് മധ്യസ്ഥത സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് എന്നതാണ്ശ്രദ്ധേയം. മധ്യസ്ഥ സമിതിയില്‍ സുപ്രീംകോടതിക്കുള്ള വിശ്വാസത്തില്‍ നന്ദി പറയുന്നുവെന്ന് മൂന്നംഗ സമിതിയിലെ അംഗമായ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു.

അതിനിടെ മധ്യസ്ഥശ്രമങ്ങൾക്കു അനുകൂലമായി സുന്നി വഖഫ് ബോർഡ് പ്രതികരിച്ചതായാണ് അറിയുന്നത്.നിബന്ധനകൾക്ക് വിധേയമായി തർക്കസ്ഥലം വിട്ടുകൊടുക്കാൻ ബോർഡ് തയ്യാറാണത്രേ. പകരം മറ്റു മസ്ജിദുകളുടെ മേലുള്ള അവകാശവാദങ്ങൾ ഹിന്ദു സംഘടനകൾ ഉപേക്ഷിക്കണം. കൂടാതെ അയോധ്യയിലെ ഇരുപത് മസ്ജിദുകൾ സർക്കാർ നവീകരിച്ചു നൽകണമെന്നും ബോർഡ് നിർദേശം വെച്ചതായും സൂചനകളുണ്ട്. സമവായ നീക്കം വഴിത്തിരിവിലെത്തിയ സാഹചര്യത്തിൽ നാളത്തെ സുപ്രീം കോടതി സിറ്റിങ്ങിൽ നിർണായക തീരുമാനങ്ങളുണ്ടായേക്കാം

No comments