JHL

JHL

മഹാരാഷ്ട്രയിൽ ബി ജെ പി ശിവസേന സഖ്യം ഭൂരിപക്ഷത്തിലേക്ക് ; ഹരിയാനയിൽ ആർക്കും ഭൂരിപക്ഷമില്ല ;കർണാടക മോഡൽ മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ്സ് ശ്രമം തുടങ്ങി


ന്യൂ ഡൽഹി (True News, Oct24, 2019),: മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിര്‍ത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാല്‍ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ മോഹം യാഥാര്‍ഥ്യമാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ലീഡ് നില വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സീറ്റുനില മെച്ചപ്പെടുത്താനായി എന്നത് അവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. അവസാന ലീഡ് നില പുറത്തുവരുമ്പോള്‍ 165 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 101, ശിവസേന 67, കോണ്‍ഗ്രസ് 37, എന്‍സിപി 50 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.. 

ഹരിയാണയില്‍ ബിജെപിക്ക് വന്‍ഭൂരിപക്ഷം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളുള്ള ഹരിയാണയില്‍ മിഷന്‍ 75 എന്ന പ്രഖ്യാപനവുമായി വന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്. 

നിലവില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്...
കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍..ജെ.ജെ.പി ഹരിയാണയില്‍ കിങ് മേക്കറാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള നേതാക്കള്‍ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. 

No comments