JHL

JHL

തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിടെ മരത്തിന്റെ കൊമ്പൊടിഞ്ഞു ദേഹത്തുവീണു ;കാണാതായയാളുടെ മൃതദേഹം തോട്ടത്തിനരികിൽ കണ്ടെത്തി


മുള്ളേരിയ (True News, Oct26, 2019):കാണാതായ ഗൃഹനാഥനെ തോട്ടത്തിനരികിലുള്ള മരത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  കാറഡുക്കയിലെ കരിമ്പുവളപ്പിൽ രാമചന്ദ്ര മണിയാണി (60) ആണ് മരിച്ചത്
  വ്യാഴാഴ്ച വൈകീട്ട്  മുതൽ ഇയാളെ  കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും   നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച വൈകിട്ടോടെ വീടിനു ചേർന്നുള്ള കവുങ്ങിൻ തോട്ടത്തിലെ മരത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 കയറു കൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ മരക്കൊമ്പ് മുറിഞ്ഞ് രാമചന്ദ്രന്റെ മേൽ പതിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.മരക്കൊമ്പ് ശരീരത്തിൽ വീണ് തലയ്ക്കു പരുക്കേറ്റതാണ്  മരണ കാരണമെന്ന് കരുതുന്നു 

No comments