JHL

JHL

മംഗളൂറുവിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്കു വിതരണം ചെയ്ത ഭക്ഷണത്തിൽ പല്ലിയും പഴുതാരയും

മംഗളൂരു (True News 31 October 2019):  നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന കോളജിലെ ഹോസ്റ്റലിൽ വിദ്യാർഥികൾക്കു വിതരണം ചെയ്ത ഭക്ഷണത്തിൽ പല്ലിയും പഴുതാരയും. നൂറുകണക്കിനു മലയാളി വിദ്യാർഥികൾ അടക്കം പഠിക്കുന്ന മംഗളൂരു ബല്ലാൽബാഗിലെ സ്വകാര്യ കോളജ് ഹോസ്റ്റലിന് എതിരെയാണ് ആരോപണം.

പല തവണ കോളജ് അധികൃതരോടു പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ പാറ്റയും പുഴുവും അടങ്ങിയ ഭക്ഷണത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ സമൂഹ മാധ്യമ പ്രചാരണം തടയാനുള്ള ശ്രമത്തിലാണ് കോളജ് അധികൃതർ. ഹോസ്റ്റലിൽ വൃത്തിഹീനമായ ഭക്ഷണവും പഴകിയ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നതു പതിവാണെന്നു വിദ്യാർഥികൾ പറയുന്നു.

നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലത്രെ. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിൽ നിന്നുപല്ലിയും പഴുതാരയും പുഴുവും പാറ്റയുമടക്കം വിദ്യാർഥികൾക്കു ലഭിക്കുകയും ചെയ്തു. തുടർന്നാണ് ഇതു ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ ഫോട്ടോകൾ പുറത്തു വിട്ട വിദ്യാർഥികളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കം നടക്കുന്നതായും പറയുന്നു.



No comments