JHL

JHL

പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചവർ രാജ്യത്തെ ഭിന്നിപ്പിക്കുന്നു...യു.സി.രാമൻ

കുമ്പള (True News 19 October 2019): സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഇന്ത്യയെ ശക്തിപ്പെടുത്തിയ ശക്തനായ ഭരണാധികാരിയാണ് വല്ലഭായ് പട്ടേൽ.ഇന്നദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നവർ ജാതി-മത സ്പർദ്ധയുണ്ടാക്കി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ദലിത് ലീഗ് പ്രസിഡന്റ് യു.സി.രാമൻ പറഞ്ഞു. കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ വിവിധ ആദിവാസി- പട്ടികജാതി കോളനികളിൽ തിരഞ്ഞെടുപ്പു പ്രചരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം . മോദി വിത്തെടുത്ത് കുത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നൊയി സ്വകാര്യ ഏജൻസിക്ക് വിറ്റു തീർക്കുകയാണ്. റയിൽവെയും BSNL ഉം നാളെകളിൽ ഓർമ്മ മാത്രമാവും
പിണറായി മദ്യരാജാക്കൻമാർക്ക് നൽകിയ വാഗ്ദാനം മാത്രമാണ് പുതിയ മദ്യഷാപ്പുകൾ അനുവദിച്ചു കൊണ്ട് പാലിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരികാക്ഷ,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായകലാഭവൻ രാജു,മുസ്തഫ താഴന്നൂർ,
അബ്ദുൾമജീദ് കുട്ടിക്കോൽഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു

No comments