JHL

JHL

കുമ്പളയിലെ കലാശകൊട്ട് സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

കുമ്പള(True News 18 October 2019): മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള കലാശകൊണ്ട് സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ജനങ്ങൾ ആശങ്കപെടുന്നു. മൂന്ന് മുന്നണികൾക്കും നിശ്ചയിച്ചിരിക്കുന്നത് 25 മീറ്റർ ദൂര പരിധിയിൽ കുമ്പളസർകിളിലാണ് .എല്ലാ മുന്നണികളുടെയും കലാശകൊട്ടിന് മുന്നൂറ് മീറ്ററെങ്കിലും ദൂരപരിധി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.  2001 ന് ശേഷം ബി.ജെ.പി ആദ്യമായാണ് കൊട്ടി കലാശത്തിൽ പങ്കെടുന്നത്. ബി.ജെ.പി ആവശ്യപ്പെട്ട ബദിയഡുക്ക റോഡ് റയിൽവേ സ്റ്റേഷൻ എന്നീ റോഡുകൾ എൽ.ഡി.എഫ് ,യു.ഡി.എഫ് മുന്നണികൾക്ക്  നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി സർവകക്ഷി യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത്  കുമ്പള മാവിന കട്ടയിലാണ്. കലാശകൊട്ടിനുള്ള അനുമതിയുള്ളത്  പൊലിസ് സ്റ്റേഷൻ റോഡിലും. എൻ.ഡി.എ യുടെ ഓഫിസിൽ നിന്നും പ്രകടനമായി വരുന്ന വാഹനങ്ങൾ നഗരത്തിലേക്ക് എത്താൻ യു.ഡി.എഫ് ,എൽ.ഡി. എഫ് മുന്നണികൾക്ക് അനുവദിച്ച വഴിയിലൂടെ വേണം കടന്നു വരാൻ. ഇത് സംഘർഷത്തിന് സാധ്യത കൂടുതലാണ്. ജില്ലയുടെ മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ മണ്ഡലത്തിലേക്ക് പ്രവേശിക്കേണ്ട അതിർഥി നഗരം കുമ്പളയാണ്. എല്ലാ മുന്നണികളുടെയും മണ്ഡലത്തിനു പുറത്തുള്ള പ്രവർത്തകര  കുമ്പളയിലെ കലാശകൊട്ടിൽ പങ്കെടുക്കാനാണ് സാധ്യത. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കലാശകൊട്ടിൽ ബി.ജെ.പി പങ്കെടുത്തിരുന്നില്ല.   എന്നിട്ടും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപന സമയത്ത് യു.ഡി. എഫ് നടത്തിയ പ്രകടനം എൽ.ഡി. എ ഫുമായി സംഘർഷത്തിൽ കലാശിച്ചതിനാൽ ലാത്തി ചാർജും കണ്ണീർ വാതകയും പ്രയോഗിക്കുകയും എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരുക്കേൽക്കുകയും പൊലിസ് വാഹനം തകർക്കുകയുണ്ടായി. സംഘർഷ സാധ്യത മുന്നിൽ കണ്ട് മുന്നണികളുടെ  ഭൂര  പരിധി മുന്നൂറ് മീറ്ററാക്കണമെന്നാണ് പൊതു ആവശ്യം.

No comments