JHL

JHL

തീവണ്ടിയിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സും എ.ടി.എം.കാർഡുകളും തിരിച്ചേൽപ്പിച്ചു

കാസർകോട്(True News 30 October 2019): തീവണ്ടി യാത്രയ്ക്കിടയിൽ കളഞ്ഞുകിട്ടിയ പണവും  എ. ടി.എം. കാർഡുകളുമടങ്ങിയ പഴ്സ്  ഉടമസ്ഥന് തിരിച്ച് നൽകി  അധ്യാപകന് മാതൃകയായി. അധ്യാപകനും മാതൃഭൂമി കുമ്പള ലേഖകനുമായ സുരേന്ദ്രൻ ചീമേനിയാണ് പഴ്സ്   തിരിച്ച് നല്കിയത്.  ഞായറാഴ്ച രാത്രിയിൽ എറണാകുളത്തുനിന്ന് കുർളയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സപ്രസ്സിലായിരുന്നു കണ്ണൂർ  കരിമ്പം  കുറുമാത്തൂരിലെ  പി.പി.മുനീറിന്റെ  പഴ്സ് നഷ്ടപ്പെട്ടത്. 4080 രൂപയും മൂന്നു എ. ടി. എം കാർഡുകളും  ഡ്രൈവിങ്ങ് ലൈസന്സും അടങ്ങിയതായിരുന്നു പഴ്സ്. തലശ്ശേരിയില് നിന്ന ്കണ്ണൂരിലേക്ക് യാത്രചെയ്യുകയായിരുന്നു മുനീർ.  നിന്നു യാത്ര ചെയ്യുകയായിരുന്ന വൃദ്ധന്  മുനീർ സീറ്റു നൽകിയിരുന്നു.ഇതിനിടയിലാവാം പഴ്സ് സീറ്റിനിടയില് വീണതെന്ന് മുനീർ  പറഞ്ഞു. ചെറുവത്തൂരിൽ  നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന അധ്യാപകന് കാഞ്ഞങ്ങാട് വെച്ചാണ് പഴ്സ് കാണാനിടയായത്.  സഹയാത്രികരോട്  അന്വേഷിച്ചെങ്കിലും ആരുടെതുമായിരുന്നില്ല. തുടന്ന്  ആർ.പി.എഫ് കാസർകോട് ഇൻസ്പെക്ടർ  പി. വിജയകുമാറിനെ  ബന്ധപ്പെടുകയും കാസർകോട് റെയിൽവേ  പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ട വിവരം  സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുകയും  ചെയ്തു.തുടര്ന്നാണ് ഉടമസ്ഥനെത്തി ചൊവ്വാഴ്ച   പഴ്സ് ഏറ്റു വാങ്ങിയത്.

No comments