JHL

JHL

കാസർഗോഡ് ടൗണിൽ ബസ്സ് ദേഹത്ത് കയറി കാൽനടയാത്രക്കാരി മരിച്ചു

കാസർഗോഡ്(True News 28 October 2019): കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് കൂടി ബസ്സ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം ഉണ്ടായത്. തലപ്പാടിയിലേക്ക് പോവുകയായിരുന്ന ഗജാനന ബസ്സാണ് അപകടം വരുത്തിയത്.അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞി ട്ടില്ലെന്ന് കാസർഗോഡ് പോലീസ് ട്രൂ ന്യൂസിനോട് പറഞ്ഞു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി യിൽ സൂക്ഷിച്ചിരിക്കുകയാണ്.

No comments