JHL

JHL

ഉത്തര കർണ്ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; മരണം പതിമൂന്നായി; പതിനായിരത്തിലധികം വീടുകൾക്ക് നാശം


ബെൽഗാവി (True News, Oct24,2019): ഉത്തരകർണാടകയിൽ മഴയ്ക്ക് ശമനമില്ല. ഒരാഴ്ചയിലധികമായി തുടരുന്ന മഴയിൽ വ്യാപക നാശ നഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും പതിമൂന്നു പേർ  മരിച്ചു.ബുധനാഴ്ചമാത്രം നാലുപേരാണ് മരിച്ചത്.കൃഷ്ണ തുങ്കഭദ്ര നദിക്കരയിലെ മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.ബാഗൽകോട്ടെ ജില്ലയിലെ കൂടലസംഗമയിലെ സംഗമേശ്വര ക്ഷേത്രവും വെള്ളത്തിലായി.10269  വീടുകൾക്ക് നാശം നേരിട്ടു . ഇതിൽ 206 വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.വ്യാപക കൃഷിനാശമുണ്ടായി. നിരവധി ഹെക്ടറിലെ നെൽകൃഷി വെള്ളത്തിനടിയിലായി.അനവധി കന്നുകാലികൾ ഒഴുകിപ്പോയിട്ടുണ്ട്. 

സർക്കാർ ദുരിത ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നതായും പുനരധിവാസപ്രവർത്തനങ്ങൾക്കു ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രു ബി എസ് യദിയൂരപ്പ പറഞ്ഞു 

No comments