JHL

JHL

പൊലീസ് സ്റ്റേഷന് മുന്നില്‍ ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കാസര്‍കോട്(True News 28 October 2019): തിങ്കളാഴ്ച്ച ഉച്ചയോടെ പൊലീസ് സ്റ്റേഷന് മുമ്പിലെ ബാങ്ക് റോഡില്‍ സ്വകാര്യ ബസ് കയറി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ബീരന്ത്ബയലിലെ പരേതനായ ബാബു നായക്കിന്റെ ഭാര്യ ഗീത(70)യാണ് അപകടത്തില്‍ മരിച്ചത്. ബസ് കയറി തല ചതഞ്ഞതിനാല്‍ ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്. മകളുടെ വീട്ടില്‍ പോകാന്‍ എത്തിയപ്പോഴാണ് അപകടം നടന്നത്. മക്കള്‍: സതീഷ, ജഗന്നാഥ, നളിനി, ഗിരീഷ്, ഗണേഷ്. മരുമക്കള്‍: വസന്തി, നിഷിത, നാരായണ അശ്വിനി. സഹോദരങ്ങള്‍: ലീല, പരേതരായ ആനന്ത, ദൂമക്ക.

No comments