JHL

JHL

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ; യു ഡി എഫ് കേന്ദ്രങ്ങളിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാൾ എട്ടുശതമാനം വരെ പോളിങ് കുറഞ്ഞു; മറ്റു ചില ബൂത്തുകളിൽ പത്തുശതമാനത്തോളം പോളിങ് വർധിച്ചു

കാസറഗോഡ് (True News, Oct23,2019) : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബൂത്തു തിരിച്ചുള്ള പോളിങ് ശതമാനം പുറത്തുവിട്ടു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0 .41ശതമാനം കുറവാണ് ഇപ്രാവശ്യത്തെ പോളിങ്. യു ഡി എഫിന് മുൻതൂക്കമുള്ള പല ബൂത്തുകളിലും പോളിങ് ശതമാനം കുറഞ്ഞതായാണ് കാണുന്നത്,ഇ​ത്ത​വ​ണ 2,14,779 വോ​ട്ട​ര്‍​മാ​രി​ല്‍ നി​ന്ന് 86,558 സ്ത്രീ​ക​ളും 76,192 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 1,62,750 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.
ഏ​റ്റ​വും​ കൂ​ടു​ത​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത് പ​ദ്രെ​യി​ലെ ബൂ​ത്തു​ക​ളി​ല്‍. പ​ദ്രെ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ 86.5 ശ​ത​മാ​ന​വും പ​ദ്രെ ഗ​വ. യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ല്‍ 84.7 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 41 ബൂ​ത്തു​ക​ളി​ലാ​ണ് 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത്. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന​ത് ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ലാ​ണ്. ഇ​വി​ടെ 66.2 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ദ്രെ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ 815 പേ​രി​ല്‍ 365 സ്ത്രീ​ക​ളും 340 പു​രു​ഷ​ന്മാ​രു​മു​ള്‍​പ്പെ​ടെ 705 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ദ്രെ ഗ​വ. യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ 876 പേ​രി​ല്‍ 742 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 394 പു​രു​ഷ​ന്മാ​രും 348 സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. ഏ​റ്റ​വും കു​റ​വ് പോ​ളി​ംഗ് ന​ട​ന്ന ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ല്‍ 923 വോ​ട്ട​ര്‍​മാ​രി​ല്‍ 338 സ്ത്രീ​ക​ളും 273 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 611 പേ​ര്‍ വോ​ട്ട് ചെ​യ്തു.
ക​ണ്ണൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 177-ാം ബൂ​ത്തി​ല്‍ 84.48 ശ​ത​മാ​ന​വും, സ്വ​ര്‍​ഗ സ്വാ​മി വി​വേ​കാ​ന​ന്ദ യു​പി സ്‌​കൂ​ളി​ലെ 194-ാം ബൂ​ത്തി​ല്‍ 83.92 ശ​ത​മാ​ന​വും, ഇ​ച്ചി​ലം​പാ​ടി എ​യ്ഡ​ഡ് സീ​നി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ളി​ലെ 136-ാം ബൂ​ത്തി​ല്‍ 82.99 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.
ഉ​ജ​റു​ള്‍​വാ​ര്‍ ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 129-ാം ബൂ​ത്തി​ല്‍ 67.18 ശ​ത​മാ​ന​വും കു​ര്‍​ച്ചി​പ്പ​ള്ള ഗ​വ. ഹി​ന്ദു​സ്ഥാ​നി യു​പി സ്‌​കൂ​ളി​ലെ 79-ാം ബൂ​ത്തി​ല്‍ 67.72 ശ​ത​മാ​ന​വും, മൊ​ഗ്രാ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ 157-ാം ബൂ​ത്തി​ല്‍ 67.74 ശ​ത​മാ​ന​വും, ഉ​പ്പ​ള ജി​എ​ച്ച്എ​സ്‌​സി​ലെ 70-ാം ബൂ​ത്തി​ല്‍ 67.77 ശ​ത​മാ​ന​വും, ഷി​റി​യ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ 98-ാം ബൂ​ത്തി​ല്‍ 67.9 ശ​ത​മാ​ന​വും പോ​ളിം​ഗ് ന​ട​ന്നു.
നി​ര​വ​ധി ബൂ​ത്തു​ക​ള്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ചി​ല ബൂ​ത്തു​ക​ളി​ല്‍ ഒ​മ്പ​ത് ശ​ത​മാ​നം വ​രെ പോ​ളിം​ഗ് കു​റ​യു​ക​യു​ണ്ടാ​യി. പ​ദ്രെ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ളും 10.72 ശ​ത​മാ​നം പോ​ളിം​ഗ് വ​ര്‍​ധി​ച്ചു. പ​ദ്രെ ജി​യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ലെ പോ​ളിം​ഗി​ല്‍ 8.92 ശ​ത​മാ​ന​വും വ​ര്‍​ധ​ന​യു​ണ്ടാ​യി. ഈ ​ബൂ​ത്തു​ക​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
സ്വ​ര്‍​ഗ സ്വാ​മി വി​വേ​കാ​ന​ന്ദ യു​പി സ്‌​കൂ​ളി​ലെ 194-ാം ബൂ​ത്തി​ല്‍ 8.14 ശ​ത​മാ​ന​വും, ഇ​ച്ചി​ലം​പാ​ടി എ​യ്ഡ​ഡ് സീ​നി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ളി​ലെ 136-ാം ബൂ​ത്തി​ല്‍ 7.21 ശ​ത​മാ​ന​വും, കൊ​ഡ്‌​ല​മൊ​ഗ​ര്‍ ശ്രീ ​വാ​ണി​വി​ജ​യ ഹൈ​സ്‌​കൂ​ളി​ലെ 45-ാം ബൂ​ത്തി​ല്‍ ഏ​ഴ് ശ​ത​മാ​ന​വും, കു​ളൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 54-ാം ബൂ​ത്തി​ല്‍ 6.9 ശ​ത​മാ​ന​വും, മി​യാ​പ​ദ​വ് ശ്രീ ​വി​ദ്യാ​വ​ര്‍​ധ​ക ഹൈ​സ്‌​കൂ​ളി​ലെ 61-ാം ബൂ​ത്തി​ല്‍ 6.89 ശ​ത​മാ​ന​വും, കു​ഞ്ച​ത്തൂ​ര്‍ ക​ണ്വ​തീ​ര്‍​ഥ​പ​ദ​വ് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ നാ​ലാം ബൂ​ത്തി​ല്‍ 6.54 ശ​ത​മാ​ന​വും ആ​ണ് പോ​ളിം​ഗ് വ​ര്‍​ധ​ന​യു​ണ്ടാ​യ​ത്.
ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ലാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​ഞ്ഞ​ത്. ഇ​വി​ടെ പോ​ളിം​ഗി​ല്‍ 9.58 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഈ ​ബൂ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ന്‍​മ​ക​ജെ ച​വ​ര്‍​ക്കാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ 179-ാം ബൂ​ത്തി​ല്‍ 8.76 ശ​ത​മാ​ന​വും, ഉ​ജ​റു​ള്‍​വാ​ര്‍ ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 129-ാം ബൂ​ത്തി​ല്‍ 8.6 ശ​ത​മാ​ന​വും, കു​ര്‍​ച്ചി​പ്പ​ള്ള ഗ​വ. ഹി​ന്ദു​സ്ഥാ​നി യു​പി സ്‌​കൂ​ളി​ലെ 79-ാം ബൂ​ത്തി​ല്‍ 8.06 ശ​ത​മാ​ന​വും, മൊ​ഗ്രാ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ 157-ാം ബൂ​ത്തി​ല്‍ 8.04 ശ​ത​മാ​നം കു​റ​വു​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

No comments