JHL

JHL

ദേശിയപാതയുടെ ശോചനീയാവസ്ഥ; തലപ്പാടി കാസർഗോഡ് എൻ.എച്ച്. ആക്ഷൻ കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി

കുമ്പള(True News 29 October 2019): സ്ഥിരമായി തലപ്പാടി കാസർഗോഡ് ദേശിയ പാത തകർന്ന് കിടക്കുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  വാട്സാപ്പ് കൂട്ടായ്മയായ തലപ്പാടി കാസർഗോഡ് എൻ.എച്ച് ആക്ഷൻ കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. റോഡ് നിർമ്മാണത്തിലും റിപ്പയറിംഗിലും നടക്കുന്ന അഴിമതിയും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചക്കും അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. കരാറുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മുലുള്ള വീതം വെപ്പ് ആണ് ഇവിടെ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പരാതിയിൽ അന്യേഷണം നടത്തുമെന്ന്
 പരാതിക്ക് മനുഷ്യാവകാശ കമ്മിഷൻ, എൻ. എച്ച്. ആക്ഷൻ കമ്മിറ്റി കൺവീനർ അബ്ദുല്ലത്തീഫ് കുമ്പളക്ക്  നൽകിയ മറുപടിയിൽ അറിയിച്ചു.


No comments