JHL

JHL

മഞ്ചേശ്വരത്തെ വിജയം വികസന പ്രവർത്തനങ്ങൾക്ക്‌ കരുത്താകും: കെ കെ ശൈലജ

കുമ്പള (True News 15 October 2019): സംസ്ഥാനമാകെ വികസനത്തിൽ മുന്നേറുമ്പോൾ മഞ്ചേശ്വരം മണ്ഡലം മാത്രം ഒറ്റപ്പെടരു‌തെന്നും മണ്ഡലത്തിന്റെ വികസനത്തിന‌് എൽഡിഎഫ‌് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന‌ും മന്ത്രി കെ കെ ശൈലജ പറഞ്ഞു. എൽഡിഎഫ്‌ കുടുംബ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  എൽഡിഎഫ‌് സ്ഥാനാർഥിയെ വിജയിപ്പിച്ച‌്  സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മഞ്ചേശ്വരം ജനതമുന്നോട്ട‌് വരണം. യുഡിഎഫും ബിജെപിയും വർഗീയത ഇളക്കിവിട്ട‌് വോട്ട‌് നേടാനാണ‌് ശ്രമിക്കുന്നത‌്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട‌് നടത്തുന്ന പ്രചരണങ്ങൾക്ക‌് ജനം മറുപടി നൽകും. രണ്ട‌് പ്രളയങ്ങളെ നേരിട്ട‌്  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും ആരോഗ്യരംഗം പെൻഷൻ വിതരണം തുടങ്ങിയ സമാശ്വാസ നടപടികളിൽ വീട്ടുവീഴ‌്ചയില്ലാത്ത സർക്കാരാണ‌് എൽഡിഎഫ‌് സർക്കാർ. പിണറായി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പിന്തുണ നൽകും. അഞ്ച് മണ്ഡലങ്ങളിലും  എൽഡിഎഫ് വൻ വിജയം നേടും. വിവിധ മിഷനുകളുടെ പ്രവർത്തനത്തിലൂടെ വലിയ മാറ്റങ്ങളും പുരോഗതിയും നാട്ടിൽ കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. ഭവന രഹിതർക്ക് വീടുകൾ നൽകുന്നതിനൊപ്പം കുടിശിക ഇല്ലാതെ പാവപ്പെട്ടവർക്ക് ക്ഷേമപെൻഷനുകൾ നൽകുന്നു. പെൻഷൻ തുക ഇരട്ടിയാക്കി. അഴിമതി ഇല്ലാത്ത സർക്കാരാണിത്. എല്ലാ രംഗത്തും ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്താണ് പിണറായി സർക്കാരെന്നും കെ കെ ശൈലജ പറഞ്ഞു. ബംബ്രാണ, കുമ്പ‌ള, പൈവളിഗെ, ബായാർ, പെർള എന്നിവടങ്ങളിലെ കുടുംബയോഗങ്ങളിൽ സംസാരിച്ചു.

No comments