JHL

JHL

സംസ്ഥനത്ത് അടുത്ത അഞ്ചുദിവസം മഴ കണക്കും;കാസർഗോഡ് ജില്ലയിലടക്കം അതിതീവ്ര മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം∙(True News, Oct 20, 2019):സംസ്ഥാനത്തു അഞ്ചു  ദിവസം കൂടി കനത്ത മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കാസർഗോഡ് ജില്ലയിലടക്കം അതിതീവ്ര മഴയ്ക്ക് സാധ്യത.   21ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 22ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

20ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലെടുക്കേണ്ട വിധം കനത്തതും അതിശക്തവുമായ മഴയായിരിക്കും പെയ്യുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
ഉരുള്‍ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാമേഖലകളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് മാറി താമസിക്കണം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

No comments