ഉപ്പള മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു
ഉപ്പള (True News 31 October 2019):ഉപ്പള മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. മുസോടി യിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ ഇലക്ട്രിക്ക് ജോലിക്കിടെയാണ് ബുധനാഴ്ച്ച രാത്രി അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും.
മാതാവ്: ഹലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ , ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, അലി.
മാതാവ്: ഹലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ , ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, അലി.

Post a Comment