JHL

JHL

വാളയാർ: പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക - വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കാസർകോട്(True News 28 October 2019) : വാളയാറിൽ ദലിത് വിദ്യാർത്ഥിനികൾ പീഡനത്തെ തുടർന്നാണ് മരണടപ്പെട്ടതെന്ന് കൃത്യമായി തെളിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ഇടത് സർക്കാർ മിഷണറിയുടെയും പാർട്ടിയുടെയും കൃത്യമായ ഒത്ത് കളിയുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമായതായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്
കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.   ഇടത് പക്ഷത്തിന്റെ നവോത്ഥാന പ്രസംഗ കാലത്തും കേരളത്തിലെ സ്ത്രീകളും കുട്ടികൾകളും ഭയത്തിലൂടെയാണ് ജീവിതം തള്ളി നീക്കുന്നത്. വാളയാർ പീഡനക്കേസ്  പുനരന്വേഷണം നടത്തണമെന്നും, കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്വപ്പെട്ട് കാസർകോട് ടൗണിൽ വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു. വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ധീഖ്, സൈനബ മോൾ, മറിയം, ചിന്നു , സീനത്ത്, നൂർ ആയിശ എന്നിവർ സംസാരിച്ചു.
സൈറ ലത്തീഫ്, വി.പി അസ്മ, ഹബീബ, നദീറ, നാസില, സുഹറ മഹ്മൂദ്, ആയിശ റസാഖ്, നബീസ, ഹന്നത്ത് , ഹമീദ എ.ജി  തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


No comments