JHL

JHL

മഞ്ചേശ്വരത്ത് യു ഡി എഫ് എന്ന് എക്സിറ്റ് പോളുകൾ ; എൽ ഡി എഫും ബി ജെ പിയും ഒപ്പത്തിനൊപ്പമെന്നു മനോരമ; എൽ ഡി എഫ് 2016 നേക്കാളും പിന്നിൽ പോകുമെന്ന് മാതൃഭൂമി

കൊച്ചി (True News, Oct21,2019): മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദിൻ വിജയിക്കുമെന്ന് എക്സിറ്റ് പോളുകൾ. മനോരമ നടത്തിയ എക്സിറ്റ് പോളിൽ ഖമറുദ്ദീൻ വിജയിക്കും. എൽ ഡി എഫും എൻ ഡി എ  യും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നു പറയുമ്പോൾ, മാതൃഭൂമി നടത്തിയ സർവേയിൽ ഖമറുദ്ദിൻ ജയിക്കുമെന്നും തൊട്ടടുത്ത്  ബി ജെ പി സ്ഥാനാർഥി രവീഷ തന്ത്രിയായിരുക്കുമെന്നും പറയുമ്പോൾ എൽ ഡി എഫിലെ ശങ്കർ വളരെ പിന്നിൽ പോകുമെന്നും യുഡിഎഫിന് ലഭിച്ചതിന്റെ പകുതി വോട്ടുകൾ മാത്രമായിരിക്കും നേടുകയെന്നും പ്രവചിക്കുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ മൂന്ന്‌ ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

മഞ്ചേശ്വരം യുഡിഎഫിനെന്ന് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍. 36 ശതമാനം വോട്ടെന്ന് എക്സിറ്റ് പോൾ .രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് വരുമെങ്കിലും എൻ ഡി എ യുമായി വലിയ വോട്ടുവ്യത്യാസമുണ്ടാകില്ലെന്നാണ് പ്രവചനം 

No comments