JHL

JHL

കര്‍ണാടകയില്‍ നിന്ന് ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് പിടികൂടി.

കുമ്പള(True News 16 October 2019): കര്‍ണാടകയില്‍ നിന്ന് ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ വേഷം മാറിയെത്തിയ കുമ്പള പൊലീസ്  പിടികൂടി. പേരാല്‍ ബസ്‌സ്റ്റോപ്പിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീര്‍ (28) ആണ് അറസ്റ്റിലായത്. പള്‍സര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ഉള്ളാള്‍, പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കവര്‍ന്ന രണ്ട് ബൈക്കുകള്‍ കുമ്പള പൊലീസ് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം പൊലീസിനെ കണ്ട് സമീര്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള എസ്.ഐ. വിപിനും സംഘവും വേഷം മാറി മൊഗ്രാലിലെത്തിയപ്പോള്‍ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിച്ച് പിടികൂടൂകയായിരുന്നു. ഇന്ന് കണ്ടെത്തിയ ബൈക്കിനെ കുറിച്ച് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. സമീറിനെതിരെ കുമ്പള പൊലീസില്‍ നാല് വാറണ്ടുകള്‍ നിലവിലുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബുമോന്‍, സലീല്‍ രാജ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments