JHL

JHL

പമ്പ് സെറ്റ് ഓഫ് ചെയ്യാൻ മറന്നു; കുമ്പള പഞ്ചായത്ത് ഓഫീസിൽ കുടിവെള്ളം പാഴായി

കുമ്പള (True News 27 October 2019) : കുമ്പള പഞ്ചായത്ത് ഓഫീസിലെ കുടിവെള്ള ടാങ്ക് നിറഞ്ഞൊഴുകി. ശനിയാഴ്ച പഞ്ചായത്ത് ജീവനക്കാരന് പമ്പ് സെറ്റ്ഓൺ ചെയ്ത ശേഷം ഓഫ് ചെയ്യാന്‍ മറന്നുപോയതാണ് വെള്ളം പാഴാകാന്‍ കാരണമായതെന്ന് പറയുന്നു.
ഞായറാഴ്ച രാവിലെ ടാങ്കില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
ആയിരം ലിറ്റര്‍ വെള്ളം പാഴായതായി പറയുന്നു. നിരവധി തവണ ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ  പറഞ്ഞു.

No comments