JHL

JHL

കേരളപ്പിറവി ദിനം: മൊഗ്രാലിൽ ദേശീയ വേദി സെമിനാർ സംഘടിപ്പിക്കും.

മൊഗ്രാൽ(True News 31 October 2019: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മൊഗ്രാലിൽ ദേശീയ വേദി സെമിനാർ സംഘടിപ്പിക്കും." അതിർത്തി ജില്ലയിൽ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിലാണ് സെമിനാർ. തളങ്കര ദഖ്‌ഹീ റത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ആർ എസ് രാജേഷ് കുമാർ വിഷയാവതരണം നടത്തും. സാമൂഹ്യ - സാംസ്കാരിക പ്രവർത്തകൻഅബു താഈ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹ്യ -സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

 നവംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ ദേശീയവേദി  ഓഫീസിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

No comments