JHL

JHL

ചെർക്കളയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്‌(True News 31 October 2019): നിര്‍മ്മാണ തൊഴിലാളിയുടെ നെഞ്ചത്ത്‌ കല്ലിട്ട്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം.നിര്‍മ്മാണ തൊഴിലാളികളും കര്‍ണ്ണാടക, രാമദുര്‍ഗ്ഗ, മഹിപാല, കമ്മാര ഹൗസിലെ അയ്യപ്പന്റെ മക്കളുമായ അക്കണ്ടപ്പ എന്ന കുള്ളന്‍ (30) നാണു ശിക്ഷ വിധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ കേസിൽ  കുറ്റക്കാരനാണെന്ന്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(രണ്ട്‌) കണ്ടെത്തിയിരുന്നു. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വര്ഷം കൂടി തടവനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയും അക്കണ്ടപ്പയുടെ സഹോദരനുമായ വിടലയെ കോടതി വെറുതെ വിട്ടു  .
കര്‍ണ്ണാടക, ബാഗല്‍കോട്ട, തിമ്മസാഗര, ബദാമിയിലെ ബൈരപ്പ ഗാജിയുടെ മകനും ചെര്‍ക്കളയില്‍ താമസിച്ച്‌ നിര്‍മ്മാണ തൊഴിലെടുത്തു വരികയായിരുന്ന രംഗപ്പഗാജി (27) യാണ്‌ കൊല്ലപ്പെട്ടത്‌.
നിര്‍മ്മാണ തൊഴിലാളികളും കര്‍ണ്ണാടക, രാമദുര്‍ഗ്ഗ, മഹിപാല, കമ്മാര ഹൗസിലെ അയ്യപ്പന്റെ മക്കളുമായ അക്കണ്ടപ്പ എന്ന കുള്ളന്‍ (30), വിട്‌ല(33) എന്നിവരാണ്‌ കേസിലെ പ്രതികള്‍.  2017 ആഗസ്‌ത്‌ ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഒന്‍പതിനു വി കെ പാറയിലെ വിജനമായ സ്ഥലത്താണ്‌ അഴുകി തുടങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ വിദഗ്‌ദ്ധ പോസ്റ്റു മോര്‍ട്ടത്തിലാണ്‌ കൊലപാതകമാണെന്നു തെളിഞ്ഞത്‌. തുടര്‍ന്ന്‌ വിദ്യാനഗര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്‌തത്‌.
കേസില്‍ 37 സാക്ഷികളുണ്ട്‌, കടം കൊടുത്ത പണം തിരികെ ചോദിച്ച വിരോധത്തില്‍ കൊല നടത്തിയെന്നാണ്‌ വിദ്യാനഗര്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌.പ്രോസിക്‌ഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസർക്യൂട്ടർ അബ്ദുൽ സത്താർ ഹാജരായി.

No comments