JHL

JHL

ബൈക്കിൽ ട്രാവലർ ഇടിച്ച് കൂൾബാർ ഉടമയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

 എരിയാൽ(True News 20 October 2019) :  എരിയാൽ ദേശീയ പാതയിൽ ബൈക്കിൽ ട്രാവലർ ഇടിച്ച് കൂൾബാർ ഉടമയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരം. എരിയാൽ സി.പി.സി.ആർ.ഐ.കൊളങ്കരയിലെ പരേതനായ മഹമൂദ് - സഫിയ ദമ്പതികളുടെ മകൻ ആബിദ്(27) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.45 മണിയോടെ എരിയാൽ പള്ളിക്കടുത്ത് വെച്ചാണ് അപകടം നടന്നത്. മൊഗ്രാൽപുത്തൂർ കടവത്ത് കഫിനൊഹബ്ബ് എന്ന പേരിൽ കൂൾബാർ നടത്തിവരികയായിരുന്നു ആബിദ് .രാത്രി കൂൾബാർ പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാബിറി(24)നൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡിൽ നിന്നും വന്ന ട്രാവലർ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും ഓടി കൂടിയ നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആബിദ് മരിച്ചിരുന്നു. ജാബിറിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തേ കാൻസർ ബാധിതനായിരുന്നു ആബിദ് .വീട്ടുകാരും സുഹൃത്തുകളും ചേർന്ന് പണം സ്വരൂപിച്ച് എറണാകുളം ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ അസുഖം . മാറി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയാണ് മൊഗ്രാൽപുത്തൂർ കടവത്ത് കൂൾബാർ നടത്തിവന്നത്.ആബിദിനെ ദുരന്തം വീണ്ടും വേട്ടയാടിയത് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒരേ പോലെ ആഘാതമായി.

അവിവാഹിതനാണ്. സഹോദരങ്ങൾ:
നിഷാബി,   ഷാനിബ, ഷംല, തസ്ലീം.

No comments