JHL

JHL

ആളുകൾ നോക്കി നിൽക്കേ യുവാവ് നേത്രാവതിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മീൻപിടുത്തക്കാർ മിനുറ്റുകൾക്കകം രക്ഷപ്പെടുത്തി ബോട്ടിൽകയറ്റി കരക്കെത്തിച്ചു


ഉള്ളാൾ (True News, Oct 16, 2019): നേത്രാവതിപ്പുഴയെ ആത്മഹത്യാപ്രേമികൾ കയ്യൊഴിയുന്നില്ല. ബുധനാഴ്ച  വൈകിട്ടോടെ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ മൽസ്യബന്ധനത്തിലേർപ്പെട്ടവർ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. നാട്ടുകാർ നോക്കി നിൽക്കെയാണ് ദേശീയപാതയിൽ തോക്കോട്ടിനു സമീപം നേത്രാവതി പാലത്തിൽ നിന്നും മധ്യവയസ്കനായ ഒരാൾ പുഴയിലേക്ക് എടുത്തു ചാടിയത്. എന്നാൽ ഇത് പുഴയിൽ മൽസ്യബന്ധനത്തിലേർപ്പെട്ടവർ കാണുകയും ഉടൻ തന്നെ രക്ഷ പ്രവർത്തനം നടത്തി ഇയാളെ ബോട്ടിൽ കയറ്റി  കരക്കെത്തിക്കുകയുമായിരുന്നു.ഇയാളെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
ബംഗളൂരു സ്വദേശി അലാദ്രൻ ബാബുവാണ് ആത്മഹത്യക്കു ശ്രമിച്ചത്.  ഇയാളുടെ   കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഉള്ളാൾ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ വീണ്ടും ആത്മഹത്യാശ്രമമുണ്ടാകുന്നത്. പാലത്തിനു സമാന്തരമായി ഫൈബർ വേലി സ്ഥാപിക്കുമെന്ന് എം എൽ എ അറിയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടു ഇതുവരെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. 

No comments