JHL

JHL

ഗ്യാസ് ടാങ്കർ അപകടം; ദേശിയ പാതയിൽ ഗതാഗതം നിരോധിച്ചു; മംഗളൂറുവിൽ നിന്നെത്തിയ ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനുള്ള ശ്രമം തുടങ്ങി

കാസർഗോഡ് (True News 16 October 2019): കാസർഗോഡ് അടുക്കത്ത് ബയൽ സ്കൂളിന് സമീപം ബുധനാഴ്ച പുലർച്ചെ ഒന്നര മണിയോടെയുണ്ടായ ഗ്യാസ് ടാങ്കർ അപകടത്തിൽ രക്ഷാ പ്രവർത്തനം തുടരുന്നു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ചൗക്കി - വിദ്യാനഗർ വഴി ദേശിയ പാതയിലെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. അപകടമുണ്ടായ ഉടൻ ചോർച്ച തുടങ്ങിയിരുന്നു. പോലീസും ഫയർഫോഴസും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. പരിസര പ്രദേശങ്ങളിലുളളവരെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയേ രക്ഷാപ്രവർത്തനം പൂർത്തിയാവൂ എന്ന് കാസർഗോഡ് പോലീസ് ട്രു ന്യൂസിനോട് പറഞ്ഞു.

കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്ന ടാങ്കർ അപകടത്തിൽപ്പെട്ടതോടെയാണ് പാചകവാതകം ചോർന്നത്. മംഗലാപുരത്തു നിന്ന് ദേശീയപാതയിലൂടെ വന്ന ടാങ്കർ അപകടത്തിൽപ്പെട്ട് റോഡിൽ മറിയുകയായിരുന്നു.
പാചകവാതകം നിറച്ചിരുന്ന ഭാഗവും ലോറിയുടെ ക്യാബിനും അപകടത്തിൽ വേർപെട്ടു. തുടർന്ന് മുൻവശത്തെ വാൽവിലൂടെ പാചകവാതകം ചോരുകയായിരുന്നു.
സമീപത്തു പ്രവർത്തിക്കുന്ന അടുക്കത്ത്ബയൽ സർക്കാർ യുപി സ്കൂളിന് ഇന്ന് ( 16/10/2019) കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെയുള്ള ഗതാഗതം മറ്റു റോഡുകളിലൂടെ തിരിച്ചു വിട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

No comments