JHL

JHL

മഞ്ചേശ്വരം : ആദ്യ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഖമറുദ്ദിൻ 4200 വോട്ടിനു മുന്നിൽ

പൈവളികെ (TrueNews, Oct 24, 2019): മഞ്ചേശ്വരം തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദിൻ 4200 വോട്ടിനു   മുന്നിട്ടു നിൽക്കുകയാണ്. ബിജെപിയിലെ  രവീശ   തന്ത്രിയാണ് തൊട്ടു പിന്നിൽ.
ആദ്യ മൂന്നു റൌണ്ട് വോട്ടെണ്ണൽ  പൂർത്തിയായി. മഞ്ചേശ്വരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞു.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പൈവളികെ ഹയർ സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണലിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി നേരത്തെ ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇവിടെ സ്ഥാനാർത്തുകളുടെ കൗണ്ടിങ് ഏജന്റുമാരുമടക്കം നിരവധി ആളുകൾ സ്ഥലം പിടിച്ചിട്ടുണ്ട്.

No comments