JHL

JHL

കാടിയം കുളം പദ്ധതി പൂർത്തിയാക്കി കെ കെ പുറം പ്രദേശത്തേക്ക് ശുദ്ധജലമെത്തിക്കണം. -എം സി ഹാജി ട്രസ്റ്റ്.

മൊഗ്രാൽ(True News 15 October 2019): വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമെന്ന നിലയിൽ മൊഗ്രാൽ കെ.കെ പുറത്ത് ശുദ്ധജല പദ്ധതി വേണമെന്ന് മൊഗ്രാൽ എം സി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് യോഗം ആവശ്യപ്പെട്ടു.

 വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന  ജില്ലാ പഞ്ചായത്തിൻന്ടെ  കാടിയം കുളം ശുദ്ധജല പദ്ധതി പൂർത്തിയാക്കാനായാൽ തൊട്ടടുത്ത പ്രദേശമെന്ന നിലയിൽ കെ കെ പുറത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനായി ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 പഴയകാല കർഷകനും, മുസ്ലിം ലീഗ് പ്രവർത്തകനുമായ കടവത്ത് അബ്ദുൽ ഖാദിർ ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗം ട്രസ്റ്റ് വൈസ് ചെയർമാൻ എം എം ഇബ്രാഹിം പെർവാഡ്  ഉദ്ഘാടനം ചെയ്തു. എം ഖാലിദ് ഹാജി അധ്യക്ഷതവഹിച്ചു.
 എംസി കുഞ്ഞഹമ്മദ് ഹാജി, ടി സി  അശ്റഫ്അലി, അബ്ദുല്ല, മുഹമ്മദ് ഹനീഫ് എ എം, മുഹമ്മദ് ഇഖ്ബാൽ പി എം, അബ്ബാസ് മൊയ്‌ലാർ, എച് എം കരീം, എം ടി സിദ്ദീഖ്, എം എ മുഹമ്മദ് കടവത്, എം എ ഇക്ബാൽ, സി എ സലീം എന്നിവർ പ്രസംഗിച്ചു. ജോയിൻ കൺവീനർ എം പി അബ്ദുൽഖാദർ സ്വാഗതം പറഞ്ഞു.


No comments