JHL

JHL

നിയന്ത്രണം തെറ്റിയ പിക്കപ്പ്‌ കള്‍വര്‍ട്ട്‌ ഇടിച്ച്‌ തകര്‍ത്ത്‌ മറിഞ്ഞു

സീതാംഗോളി(True News 23 October 2019): ഇടറോഡില്‍ നിന്ന്‌ മെയിന്‍ റോഡിലേയ്‌ക്ക്‌ കയറിവന്ന ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ്‌ കള്‍വര്‍ട്ടിന്റെ ഭിത്തി ഇടിച്ച്‌ തകര്‍ത്തു കുഴിയിലേക്ക്‌ മറിഞ്ഞു. ഇന്നു രാവിലെ എട്ടുമണിയോടെ മുഖാരിക്കണ്ടത്താണ്‌ അപകടം. പുത്തൂരില്‍ നിന്ന്‌ 500 വോളം കോഴികളെ കയറ്റി പോവുകയായിരുന്നു പിക്കപ്പ്‌. മുഖാരിക്കണ്ടത്ത്‌ എത്തിയപ്പോള്‍ കട്ട്‌ റോഡില്‍ നിന്ന്‌ കയറിവന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പിക്കപ്പ്‌ പെട്ടെന്ന്‌ വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി സമീപത്തെ കള്‍വര്‍ട്ടിന്റെ കൈവരി തകര്‍ത്ത്‌ കുഴിയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. ഡ്രൈവര്‍ കാസര്‍കോട്‌ തായലങ്ങാടിയിലെ ഉസ്‌മാന്‍ (40), ഹെല്‍പ്പര്‍ ചെര്‍ക്കളയിലെ ജവാദ്‌ (28) എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഉസ്‌മാനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നൂറിലേറെ കോഴികള്‍ ചത്തു. മറ്റു കോഴികളെ മറ്റൊരു വാഹനത്തിലേയ്‌ക്ക്‌ മാറ്റി.

No comments