JHL

JHL

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു : ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴക്കും സാധ്യത; കടൽ പ്രക്ഷുബ്ധമാകും; കടലിൽ പോകാതിരിക്കാൻ മീൻപിടുത്തക്കാർക്കു കർശന നിർദേശം


തിരുവനന്തപുരം (True News, Oct31,2019): അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് 'മഹ' ചുഴലിക്കാറ്റായതായി മാറിയതിന് പിന്നാലെ സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു തുടങ്ങി.പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പരശ്ശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിച്ചു. എറണാകുളം ഞാറയ്ക്കല്‍ ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂളില്‍ തുറന്ന ദിരിതാശ്വാസ ക്യാമ്പില്‍ 350-ാളം പേരുണ്ട്. എടവനാടില്‍ നിന്ന് നാല്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മഹ മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 

ഇതിന്റെ സഞ്ചാരപഥത്തിൽ കേരളം പെടുന്നില്ലെങ്കിലും ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്.

വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും.

ജില്ലയിൽ യെല്ലോ അല്ലെർട്ടാണ്‌ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇന്നും നാളെയും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകാനിടയുണ്ട്. കടൽ ക്ഷോഭത്തിനും സാധ്യതയുണ്ട്. മീൻപിടുത്തക്കാരെ കടലിൽ പോകരുത്. കടൽക്കരയിലെ മറ്റും നടക്കാനിറങ്ങുന്നതിനും വിലക്കുണ്ട്.




No comments