JHL

JHL

പ്രണയ നൈരാശ്യം:മംഗളുരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു


മംഗളൂരു (True News, Oct 26,2019): മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി  തൂങ്ങി മരിച്ചു.മംഗളൂരു അത്താവറിലാണു സംഭവം.ഇവിടെയുള്ള മഞ്ജു ഷെട്ടി അപ്പാർട്മെന്റിൽ ഇവർ താമസിക്കുന്ന വെള്ളിയാഴ്ച രാത്രിയാണ്  ഇരുപത്തിമൂന്നു കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. മലയാളിയായ അനുപമയാണ് മരിച്ചത്. എറണാകുളം സ്വദേശിയാണ്. ഒരു വർഷത്തോളമായി ഇവർ ഈ ഫ്ലാറ്റിൽ താമസിച്ചു വരുന്നു.കങ്കനാടിയിലെ നഴ്സിംഗ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനിയാണ്.
അനുപമ കുറച്ചു കാലമായി ചെന്നെയിൽ താമസക്കാരനും മർച്ചന്റ് നേവി ജീവനക്കാരനുമായ അലൻ എന്നയാളുമായി അടുപ്പത്തിലായിരുന്നുവത്രെ. ഇയാൾ തന്നെയാണ് ഇവർക്ക് ഇവിടെ ഫ്ലാറ്റിൽ താമസം ഏർപ്പാടുചെയ്തത് .എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായെന്നും തുടർന്നുണ്ടായ പ്രേമനൈരാശ്യത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പാണ്ഡേശ്വർ പോലീസ് പറഞ്ഞു.


No comments