JHL

JHL

കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്‌(True News 18 October 2019): ട്രയിനില്‍ കടത്താന്‍ കൊണ്ടുവന്ന ഇരുപത്‌ കുപ്പി കര്‍ണ്ണാടക വിദേശ മദ്യവുമായി തമിഴ്‌നാട്‌ സ്വദേശിയെ റെയില്‍വെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.തമിഴ്‌നാട്‌ ഈറോഡിലെ വിനോദ്‌ എന്ന ഈശ്വര (52)യെയാണ്‌ ഇന്നലെ വൈകിട്ട്‌ കാസര്‍കോട്‌ റെയില്‍വെ പൊലീസ്‌ എസ്‌.ഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. റെയില്‍വെ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുടെ ലഗേജുകളും മറ്റും പരിശോധിക്കുന്നതിനിടയിലാണ്‌ വിനോദ്‌ കുടുങ്ങിയത്‌. ഇയാളുടെ കൈവശമുണ്ടായിരുന്ന ബേഗില്‍ നിന്നാണ്‌ 180 മില്ലിയുടെ ഇരുപത്‌ കുപ്പി മദ്യം കണ്ടെടുത്തത്‌. മദ്യവുമായി കാഞ്ഞങ്ങാട്ടേക്ക്‌ പോകാന്‍ ട്രയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. മംഗളൂരുവില്‍ നിന്നും കൊണ്ടുവരുന്ന മദ്യം കാഞ്ഞങ്ങാട്‌ എത്തിച്ച്‌ വില്‍പ്പന നടത്തുകയാണ്‌ പതിവെന്ന്‌ പ്രതി മൊഴി നല്‍കി. മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു. എസ്‌.ഐ ബാബു കുപ്ലേരി, പൊലീസുകാരായ സുനില്‍, ഗംഗാധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments