JHL

JHL

കനത്ത മഴ തുടരുന്നു : കാസറഗോഡ് ദക്ഷിണ കന്നട ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

കാസര്‍കോട് (True News, Oct25,2019): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. ജില്ലാ കലക്ടര്‍ ഡോ ഡീ സജിത് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.. 

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും  അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. കലാമേളകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളതല്ല നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

ദക്ഷിണ കന്നട ജില്ലയിലും ശനിയാഴ്ച അവധിയായിരിക്കും. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ സിന്ധു രൂപേഷാണ് അവധി പ്രഖ്യാപിച്ചത്.

No comments