JHL

JHL

മഞ്ചേശ്വരത്തു മാത്രമല്ല, ബംഗാളിലും ബിജെപി തന്നെ: തേജസ്വി സൂര്യ എംപി

കുമ്പള(True News 16 October 2019): മഞ്ചേശ്വരത്ത് മാത്രമല്ല, ബംഗാളിലും മുഴുവൻ സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് തേജസ്വി സൂര്യ എംപി. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ യുവജനത കൂടുതലായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണാർഥം യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി യുവാക്കൾ ഇനിയും രംഗത്ത് വരണം. ഇടതു വലത് മുന്നണികൾ വോട്ട് കച്ചവടത്തിന്റെ അവിശുദ്ധ രാഷ്ട്രീയം പയറ്റുകയാണ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ ശോഭ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ, എ.പി.അബ്ദുല്ലക്കുട്ടി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി, മഹിളാമോർച്ച സെക്രട്ടറിമാരായ വി.നിവേദിത, പുഷ്പ അമേക്കള, എസ്‌‌സി മോർച്ച സംസ്ഥാന സെക്രട്ടറി എ.കെ.കൈയ്യാർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ബിജെപി ദേശീയ കൗൺസിൽ അംഗം എം.സഞ്ജീവ ഷെട്ടി, പ്രമീള സി.നായക്, സുമിത്ത് രാജ് പെർള, ധൻരാജ് പ്രതാപ് നഗർ എന്നിവർ പ്രസംഗിച്ചു.

No comments