JHL

JHL

105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ച് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വയോജന സംഗമം ശ്രദ്ധേയമായി.

മൊഗ്രാൽ പുത്തൂർ: 105 വയസ്സുള്ള അറഫാത്ത് നഗറിലെ പരേതനായ അർക്കത്തി മുഹമ്മദിന്റെ ഭാര്യ 105 വയസ്സുള്ള ആയിഷ ഉമ്മയെ ആദരിച്ച് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വയോജന സംഗമം ശ്രദ്ധേയമായി. കോട്ടവളപ്പിലെ പരേതനായ കൃഷ്ണന്റെ ഭാര്യ90 വയസ്സുള്ള സരോജിനിയേയും ആദരിച്ചു.
കളിച്ചും,ചിരിച്ചും,പാട്ടുപാടിയും, അനുഭവങ്ങൾ പങ്കുവെച്ചും സംഗമം അവർ വേണ്ടുവോളം ആസ്വദിച്ചു.പരിപാടിയുടെ ഭാഗമായി മെഡിക്കൽക്യാമ്പ്,കാഴ്ചപരിശോധന,ജീവിതശൈലി രോഗനിർണയം,ബോധവത്ക്കരണം,കലാ പരിപാടികൾ എന്നിവ നടത്തി.
പ്രശസ്ത കോമഡി കലാകാരൻ സുന്ദരൻ തോലേരി നാടൻ പാട്ടും മിമിക്രിയും അവതരിപ്പിച്ചു. സംഗമത്തിൽ സംബന്ധിച്ച മാണിക്യം, സുഹറ,സുലേഖ മിസിരിയ,പി.കെ. അബ്ദുല്ല എന്നിവർ പാട്ടുപാടി. 
രോഗികളായവർക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി
പരിപാടി മെഡിക്കൽ ഓഫീസർഡോ:നാസ്മിൻജെ നസീർ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് അദ്ധ്യക്ഷം വഹിച്ചു.
ജൂനിയർ എച്ച്.ഐ എ.പി. സുന്ദരൻ സ്വാഗതം പറഞ്ഞു.

കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് നജ്മകാദർ,മാഹിൻ കുന്നിൽ എന്നിവർ പ്രസംഗിച്ചു.ജെ.എച്ച് ഐ രഞ്ജീവ് രാഘവൻ,

ജെ.പി.എച്ച് എൻമാരായ രാജി, സുലേഖ,പാലിയേറ്റീവ് നഴ്സ് സുജാത,ഒപ്ടോമെട്രിസ്റ്റ് ശശികല,ഫാർമസിസ്റ്റ് രതീഷ് ,ആശ പ്രവർത്തകരായ രാധാമണി,സുഹറ,ആരിഫ,മിസിരിയ,മിസിരിയ,ആശ,ശൈലജ; ഇന്ദിര ,കരിം ചൗക്കി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments