JHL

JHL

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി കുമ്പളയില്‍ നബിദിന റാലി നടത്തി



കുമ്പള(True News 30 October 2019): നബിദിന കാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി കുമ്പളയില്‍ നബിദിന വിളംബര റാലി നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, എസ്.പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഇ.പി. ഹംസത്തു സഅദി, ചെര്‍ക്കളം അഹമദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. റാലി കുമ്പള ടൗണ് ചുറ്റി ബദര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വാഫി വാവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഹാരിസ് ദാരിമി ബെദിര, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഷരീഫ് ഹാജി പടന്ന, എസ്.പി. സ്വലാഹുദ്ദീന്‍, യു. സഹദ് ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, താജുദ്ദീന്‍ ദാരിമി, കെ.എല്‍. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, മജീദ് ദാരിമി, സുബൈര്‍ നിസാമി, ഖലീല്‍ ഹിദായത്ത് നഗര്‍, ഹംസ ഹാജി, ഹമീദ് ഹാജി, ദൃശ്യ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ഹാജി, സിദ്ധിഖ് അസ്ഹരി, റിയാസ്, മൂസ നിസാമി, കബീര്‍ ഫൈസി, പി.എച്ച് അസ്ഹരി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മൂസ ഹാജി, ഖാലിദ് ബാഖവി, യൂനുസ് ഫൈസി, ഇസ്മായില്‍ മൗലവി, ബഷീര്‍ ദാരിമി, മുല്‍ക്കി അബ്ദുല്ല മൗലവി, എസ്.എ. അബ്ദുല്‍ ഖാദര്‍ മൗലവി, ലത്തീഫ് കൊല്ലമ്പാടി, വി.കെ. ജുനൈദ് ഫൈസി, ഹാഫിള് റാഷിദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments