JHL

JHL

മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

കാസര്‍കോട്(True News 27 October 2019): നിയസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട  എം.സി. ഖമറുദ്ദീന്‍ അടക്കം അഞ്ചുപേര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്യും. ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവരും പ്രതിജ്ഞകാണാന്‍ പോകുന്നുണ്ട്.
മുസ്ലിം ലീഗ്, യു.ഡി.എഫ്. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കമുള്ളവരും തീവണ്ടിമാര്‍ഗ്ഗം സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകും.
ഖമറുദ്ദീന് പുറമെ വി.കെ. പ്രശാന്ത് (വട്ടിയൂര്‍കാവ്), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), കെ.യു. ജനീഷ് കുമാര്‍ (കോന്നി), ടി.ജെ. വിനോദ് (എറണാകുളം) എന്നിവരും എം.എല്‍.എ. മാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അടക്കമുള്ള ജില്ലാ ഭാരവാഹികള്‍, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍, കെ.പി.സി.സി. ജനറല്‍സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.കെ. ഫൈസല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും സത്യാപ്രതിജ്ഞാ ചടങ്ങ് കാണാന്‍ പോകുന്നുണ്ട്.

No comments