JHL

JHL

‌മുങ്ങുമെന്ന് ആശങ്ക: മംഗളൂറുവിൽ കപ്പൽ കസ്റ്റഡിയിലെടുക്കാൻ നടപടി

മംഗളൂറു (True News 30 October 2019): മുങ്ങുമെന്നു ഭീതി ഉയർന്ന മണ്ണുമാന്തിക്കപ്പൽ കസ്റ്റഡിയെടുക്കാൻ നടപടി ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള മെർകാറ്റർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി പ്രേം എന്ന കപ്പലിനെ അറസ്റ്റു ചെയ്യാനാണ് മംഗളൂരു തുറമുഖം (എൻഎംപിടി) അധികൃതർ നടപടി ആരംഭിച്ചത്. ഇന്ത്യൻ തുറമുഖ നിയമത്തിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരമാണു നടപടിയെന്ന് എൻഎംപിടി ചെയർമാൻ എം.വി.രമണ അറിയിച്ചു.നേരത്തെ മൺതിട്ടയിൽ കുടുങ്ങിയ കപ്പലിൽ ചോർച്ച ഉള്ളതായി അറിയിച്ച കപ്പിത്താൻ അടിയന്തിര സഹായം തേടിയിരുന്നു. തുടർന്ന് ഇതിൽ ഉണ്ടായിരുന്ന 15 ജീവനക്കാരെയും രക്ഷപ്പെടുത്തി. തുറമുഖ അധികൃതർ 2 തവണ നോട്ടിസ് നൽകിയെങ്കിലും തകരാർ പരിഹരിച്ചു കൊണ്ടു പോകാൻ കമ്പനി തയാറായില്ല.

അതിനിടെ കപ്പലിന്റെ ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടെന്നും മുങ്ങിയാൽ ഓയിൽ കടലിൽ പരക്കുമെന്നും അത് സമുദ്ര ആവാസവ്യവസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കയുയർന്നു. ഇതോടെ തുറമുഖ അധികൃതർ ഇടപെട്ട് കപ്പൽ സൂറത്കൽ ഹൊസബെട്ടു ബീച്ചിനു സമീപം എത്തിച്ച് മുങ്ങാനുള്ള സാഹചര്യം ഒഴിവാക്കി. തുടർന്നാണ് അറസ്റ്റു ചെയ്ത് തുറമുഖത്ത് എത്തിക്കാൻ നടപടി ആരംഭിച്ചത്.  ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ത്രിദേവി പ്രേം എന്ന മണ്ണുമാന്തിക്കപ്പൽ മംഗളൂരു തുറമുഖത്ത് നിന്ന് രണ്ടര നോട്ടിക്കൽ മൈൽ അകലെ സെപ്റ്റംബർ 2ന് മുങ്ങിയിരുന്നു.

No comments